രോഗികളെ ചികിത്സിക്കാന്‍ ലൈസന്‍സില്ല, ജാമ്യമില്ലാ വകുപ്പില്‍ വ്യാജ വൈദ്യന്‍ അറസ്റ്റില്‍

Mar 18, 2020, 6:52 PM IST

കൊവിഡ് ബാധയ്ക്ക് ചികിത്സയുണ്ടെന്ന പേരില്‍ പ്രചാരണം നടത്തി രോഗികളെ പരിശോധിച്ച വ്യാജ വൈദ്യന്‍ മോഹനന്‍ വൈദ്യരെ ജാമ്യമില്ലാ കുറ്റത്തിന് അറസ്റ്റ് ചെയ്തു. മോഹനന്‍ വൈദ്യര്‍ക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.