'കൊവിഡ് 19 ന്റെ സമൂഹവ്യാപനം തടയാൻ ഒന്നിച്ച് നിൽക്കാം'; ജനതാ കർഫ്യൂവിന് മോഹൻലാലിൻറെ പിന്തുണ

Mar 21, 2020, 6:44 PM IST

കൊവിഡ് 19 ന്റെ വ്യാപനം തടയാൻ ജനങ്ങളെ സ്വയം സജ്ജരാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് പിന്തുണയറിയിച്ച് മോഹൻലാൽ. വലിയ ഒരു വിപത്തിനെ തടയാനായി ജനതാ കർഫ്യൂവിന്റെ ഭാഗമാകാൻ ജനങ്ങളെ ക്ഷണിക്കുന്നു എന്നാണ് മോഹൻലാൽ പറയുന്നത്.