തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച അമ്മയുടെ സുഹൃത്തിനെതിരെ വധശ്രമക്കേസ്

Mar 29, 2019, 12:36 PM IST

തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി ഉപദ്രവിച്ച, അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ(35) പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെയും കുട്ടിയുടെ അനുജന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.