കേരളത്തില്‍ ക്രിമിനലുകളെ വളര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jun 30, 2019, 2:35 PM IST

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മിന്റെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല, പൊലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല. ഇതാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തിലെ ക്രിമിനലുകളെ വളര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.