ബാലഭാസ്‌കറിന്റെ മരണം: നാലുപേര്‍ നുണപരിശോധനയ്ക്ക്, സ്റ്റീഫന്‍ ദേവസ്സിയെ ചോദ്യം ചെയ്യും

Sep 16, 2020, 3:31 PM IST

സംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നാലുപേര്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അപകടസമയത്ത് വാഹനമോടിച്ച അര്‍ജുന്‍, ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടതായി ആരോപണമുന്നയിച്ച കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോധനയ്ക്ക് തയ്യാറായത്. സംഭവത്തില്‍ സംഗീതസംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സിയെ സിബിഐ നാളെ ചോദ്യം ചെയ്യും.