'യുഎപിഎ ചുമത്തിയത് കേരള പൊലീസ്, എന്‍ഐഎ ഏറ്റെടുത്തത് നടപടിക്രമം പാലിച്ചെ'ന്ന് മുരളീധരന്‍

Dec 25, 2019, 7:01 PM IST

പന്തീരാങ്കാവ് യുഎപിഎ കേസ് സംസ്ഥാന സര്‍ക്കാര്‍ അറിയാതെ എന്‍ഐഎ ഏറ്റെടുത്തെന്ന സിപിഎം വിശദീകരണം തള്ളി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേരള പൊലീസ് യുഎപിഎ ചുമത്തിയ കേസില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് എന്‍ഐഎ കേസ് ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.