വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സിപിഎം നിയമപരമായി നേരിടണമെന്ന് ഉമ്മന്‍ചാണ്ടി

Sep 2, 2020, 10:39 AM IST

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് നിയമപരമായി നേരിടാന്‍ സിപിഎം തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അക്രമ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരട്ട കൊലയില്‍ കോണ്‍ഗ്രസിന് പങ്കില്ല. കൊലപാതക രാഷ്ട്രീയം കോണ്‍ഗ്രസ് നയവും അല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലി തകര്‍ക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.