പാലത്തായി കേസ്: പ്രതിക്ക് ജാമ്യം കിട്ടിയത് സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് കോടിയേരി

Jul 17, 2020, 5:14 PM IST


പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം കിട്ടാനിടയായ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമുള്ള നടപടികള്‍ വിലയിരുത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാമ്യം കിട്ടിയ സ്ഥിതി ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.