ഭിന്നശേഷിക്കാര്‍ക്കുള്ള വെയിറ്റേജും എടുത്തുകളഞ്ഞു; സര്‍ക്കാര്‍ ജോലി സ്വപ്‌നം മാത്രമായവര്‍

Aug 27, 2020, 9:01 AM IST

കാഴ്ച പരിമിതിയുള്ളവർക്ക് സർക്കാർ ജോലി എന്നത് അസാധ്യമാക്കുകയാണ് പിഎസ്‍സി. ജോലിക്കായി അപേക്ഷിക്കുന്നത് മുതൽ പരീക്ഷ വരെയുള്ള എല്ലാ ഘട്ടങ്ങളും ഇവര്‍ക്ക് പ്രയാസമേറിയതാണ്. ഭിന്നശേഷി സൗഹൃദപരമായ പരീക്ഷാ രീതികൾ നിലവിൽ വരുന്നതും കാത്തിരിക്കുകയാണ് ഇങ്ങനെയുള്ള യുവാക്കൾ.