'75000 രൂപ തന്നാല്‍ വിടാ'മെന്ന് പറഞ്ഞു, വനപാലകര്‍ മര്‍ദ്ദിച്ചുകൊന്നതാണെന്ന് ഭാര്യ

Jul 29, 2020, 11:07 AM IST

പത്തനംതിട്ട കുടപ്പനയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ വകുപ്പിനെതിരെ കുടുംബം. വനപാലകര്‍ മര്‍ദ്ദിച്ചു കൊന്നതാണെന്ന് മരിച്ച മത്തായിയുടെ ഭാര്യ ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്റ്റേഷനിലെ ക്യാമറ നശിപ്പിച്ചതിന് കസ്റ്റഡിയിലെടുത്ത മത്തായിയെ ഇന്നലെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.