ചികിത്സ നിഷേധിച്ചു, രണ്ടുമണിക്കൂറോളം ആംബുലന്‍സില്‍ കിടന്ന രോഗി മരിച്ചു

Jun 5, 2019, 5:20 PM IST

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസ്(62) ആണ് മരിച്ചത്. കാരിത്താസ്, മാതാ ആശുപത്രികളും ചികിത്സ നിഷേധിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.