വിരമിച്ച ചീഫ് സെക്രട്ടറിമാര്‍ക്ക് പുതിയ പദവി നല്‍കി പിണറായി സര്‍ക്കാര്‍; ലിസ്റ്റ് നീളുന്നു

Jun 17, 2020, 2:11 PM IST

വിരമിച്ചിട്ടും വിരമിക്കാത്ത ഐഎഎസ് ഓഫീസര്‍മാരുടെ നാടായി കേരളം. പോള്‍ ആന്റണി ഒഴിച്ചുള്ള എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും വിരമിച്ച ശേഷം പിണറായി സര്‍ക്കാര്‍ പുനഃനിയമനം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ടോം ജോസ് കഴിഞ്ഞ ദിവസമാണ് കെഎസ്‌ഐഎന്‍സി ചെയര്‍മാനായി നിയമിതനായത്.