'വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും ടെസ്റ്റ് നടത്തണമെന്നാണ് സർക്കാരിന്റെ ആവശ്യം'

Jun 17, 2020, 8:27 PM IST

സമ്പർക്കത്തിലൂടെയുള്ള രോഗബാധ തടയുന്നതിന്റെ ഭാഗമായാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകണം വിദേശത്തുള്ളവർ നാട്ടിലേക്ക് വരേണ്ടതെന്ന് മെയ് അഞ്ചിന് കേന്ദ്രത്തിന് നൽകിയ കത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.