പ്രതികള്‍ക്ക് അകമ്പടി പോയ പൊലീസുകാരെ നാട്ടുകാരുടെ മുന്നില്‍വെച്ച് മര്‍ദ്ദിച്ച് ഗുണ്ട: സിസിടിവി ദൃശ്യങ്ങള്‍

Dec 25, 2019, 2:05 PM IST

നെയ്യാറ്റിന്‍കരയിലാണ് സംഭവം നടന്നത്. തിരുവനന്തപുരം ജില്ലാ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കാന്‍ പോകവെയാണ് ബിജു എന്ന ഗുണ്ട  പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്.ബിജു മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ന് വൈകുന്നേരം ബിജുവിനെ കോടതിയില്‍ ഹാജരാക്കും.