പമ്പയിലേക്ക് തീര്‍ത്ഥാടകരുമായി സ്വകാര്യ വാഹനങ്ങള്‍ക്കും പോകാന്‍ അനുമതി

Nov 19, 2019, 11:32 AM IST

പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളെയും കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പമ്പയില്‍ ആളെ ഇറക്കിയശേഷം നിലയ്ക്കലില്‍ തിരിച്ചെത്തണമെന്ന വ്യവസ്ഥയിലാണ് അനുവാദം നല്‍കുന്നത്.