Sep 11, 2020, 9:04 AM IST
സംസ്ഥാനത്ത് ഓടുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. ജനശതാബ്ദി ട്രെയിനുകളും തിരുവനന്തപുരം-എറണാകുളം വേണാടുമാണ് റദ്ദാക്കിയത്. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. റെയിൽവേ തീരുമാനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു.