മസാലബോണ്ട്; ധനമന്ത്രി കേരളത്തെ കടത്തിലേക്ക് തള്ളിവിട്ടെന്ന് രമേശ് ചെന്നിത്തല

May 28, 2019, 6:00 PM IST

ഉയര്‍ന്ന പലിശയ്ക്ക് മസാല ബോണ്ട് ഇറക്കുന്നത് വഴി കേരളത്തെ വലിയ കടബാധ്യതയിലേക്ക് ധനമന്ത്രി തള്ളിവിട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോലുമറിയാതെ ധനമന്ത്രിയും കിഫ്ബി സിഇഒയും ഒത്തുകളിച്ചെന്നും അദ്ദേഹം പറഞ്ഞു.