'ലോകകേരള സഭ ആഡംബരത്തിന്റെ പര്യായമായി മാറി'; രണ്ടാം സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ചെന്നിത്തല

Dec 28, 2019, 5:47 PM IST

സർക്കാരിന്റെ മറ്റെല്ലാ പദ്ധതികളെയും പോലെ ലോകകേരള സഭയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും പര്യായമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് കേരളത്തിനോ പ്രവാസി സമൂഹത്തിനോ ഒരു ഗുണവും ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.