'പാര്‍ട്ടിയില്‍ ആലോചിക്കാതെ കത്ത് നല്‍കി'; മോന്‍സ് ജോസഫ് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് റോഷി അഗസ്റ്റിന്‍

May 27, 2019, 10:37 AM IST

മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് മുന്‍നിരയിലെ സീറ്റ് നിയമസഭാകക്ഷി ഉപനേതാവായ പിജെ ജോസഫിന് നല്‍കണമെന്ന് കാണിച്ച് മോന്‍സ് ജോസഫ് എംഎല്‍എ നല്‍കിയ കത്തിനെതിരെ ജോസ് കെ മാണി വിഭാഗം എംഎല്‍എ റോഷി അഗസ്റ്റിന്‍. മാണിയുടെ അസാന്നിധ്യത്തില്‍ നിയമസഭാ കക്ഷിഉപനേതാവായ ജോസഫ് തന്നെയാവും പാര്‍ട്ടിയെ നിയമസഭയില്‍ നയിക്കേണ്ടതെന്നും പിന്നെയെന്തിനാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതെന്നറിയില്ലെന്നും റോഷി അഗസ്റ്റിന്‍.