ശബരിമല നട ഇന്ന് തുറക്കും: നല്ല തീര്‍ത്ഥാടനകാലം ഉണ്ടാകുമെന്ന് ശബരിമല നിയുക്ത മേല്‍ശാന്തി

Nov 16, 2019, 9:49 AM IST

മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും. നല്ല തീര്‍ത്ഥാടനകാലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മേല്‍ശാന്തി എംകെ സുധീര്‍ നമ്പൂതിരി പറഞ്ഞു. യുവതികളെ കയറ്റിവിടേണ്ടയെന്ന സര്‍ക്കാര്‍ നിലപാട് ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.