സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

Oct 9, 2019, 11:46 AM IST

തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പരാതിയുമായി എത്തിയത്. സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നെന്ന് യുവതി പറഞ്ഞു.