അടൂര്‍ പ്രകാശ് പിടിച്ചെടുത്ത മണ്ഡലത്തില്‍ ഇനി ആര്? കോന്നി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം

Jun 5, 2019, 2:56 PM IST

അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എംപി ആയതിന് പിന്നാലെ കോന്നി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാണ്. സാമുദായിക പരിഗണനയേക്കാള്‍ ജയസാധ്യതയ്ക്ക് മുന്‍തൂക്കം കൊടുക്കണമെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്. അരഡസനിലേറെ സ്ഥാനാര്‍ത്ഥികളുടെ പേര് കോണ്‍ഗ്രസിന്റെ പരിഗണനാപട്ടികയിലുണ്ട്.