കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപയുടെ സ്പിരിറ്റ് പിടികൂടി

Jan 18, 2020, 11:43 AM IST

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന 15750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ 450 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പാലക്കാട് ഐബിയും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.