പ്രസ്താവന തിരിച്ചടിയായി; ബിജെപി നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ളക്ക് രൂക്ഷ വിമര്‍ശനം

May 28, 2019, 5:39 PM IST

ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിക്ക് കാരണമായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ നേതൃത്വം മാറണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ വന്നില്ല.