കേന്ദ്ര ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകണമെന്ന് ഡിജിപി

Nov 12, 2019, 10:07 AM IST

കൊച്ചിയിലെ സാധ്യതാ പഠനത്തിനായി ഊരാളുങ്കൽ സൊസൈറ്റിക്ക്  കേന്ദ്ര ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ നൽകാൻ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. സംസ്ഥാന പൊലീസിന്‍റെ ഡേറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി തുറന്നുകൊടുക്കാനുള്ള ഉത്തരവിന് പിന്നാലെയാണിത്.