പെണ്‍കുട്ടിയുടെ കൈത്തണ്ട രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

Jul 1, 2019, 9:40 AM IST


കോഴിക്കോട് പയ്യോളിയില്‍ പതിനാറുവയസുകാരിയെ രണ്ടാനമ്മ ചട്ടുകമുപയോഗിച്ച് കൈത്തണ്ടയില്‍ പൊള്ളലേല്‍പ്പിച്ചു. സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കാതെ രണ്ടാനമ്മ പീഡിപ്പിക്കുന്നെന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതില്‍ പ്രകോപിതയായാണ് രണ്ടാനമ്മ കൈ പൊള്ളിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.