വിദ്യാര്‍ത്ഥികളെ അണിനിരത്തി വന്‍ പ്രക്ഷോഭം; രാത്രിയാത്രാ നിരോധനത്തിന് എതിരായ നിരാഹാര സമരം ഏഴാം ദിവസത്തില്‍

Oct 1, 2019, 3:01 PM IST

വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിന് എതിരായ സമരം ഏഴാം ദിവസം പിന്നിടുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കൂറ്റന്‍ പ്രതിഷേധമാണ് ഇന്ന് നടന്നത്. മുഖ്യമന്ത്രിയടക്കം ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.