ആർത്തവ ദിവസംപോലും ക്ലാസ്സിലിരിക്കാൻ അനുവദിച്ചില്ല; പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

May 4, 2019, 1:57 PM IST

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന്. ആർത്തവ ദിവസങ്ങളിൽ പോലും സെക്രട്ടേറിയേറ്റ് മാർച്ചിനായി തന്നെ നിർബന്ധപൂർവ്വം കൊണ്ടുപോയതായും കരഞ്ഞുപറഞ്ഞിട്ടും ക്ലാസ്സിലിരിക്കാൻ അനുവദിച്ചില്ലെന്നും കത്തിൽ ആരോപിക്കുന്നു.