വീണ്ടും അപകടക്കളി; ബസിന് മുകളില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിദ്യാര്‍ത്ഥികള്‍

Dec 9, 2019, 9:51 AM IST

ബെംഗളൂരു യാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികളാണ് ടൂറിസ്റ്റ് ബസിന് മുകളില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പിറന്നാള്‍ ആഘോഷിച്ചത്. കോഴിക്കോട് താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടേതാണ് ആഘോഷം. ആഘോഷത്തിനായി സജ്ജീകരണങ്ങള്‍ ചെയ്തു തരണമെന്ന് നേരത്തെ തന്നെ ബസ് ഉടമകളെ അറിയിച്ചിരുന്നുവെന്നാണ് വിവരം.