ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണങ്ങള്‍ രാജകുടുംബം കൈവശം വെക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി

Feb 5, 2020, 1:45 PM IST

ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബം കൈവശം വെക്കുന്നതില്‍ ചോദ്യവുമായി സുപ്രീംകോടതി. ആഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചതാണ്, ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നെ രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.