പിണറായി വിജയൻ പറഞ്ഞുപറ്റിച്ചെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ

Nov 20, 2019, 9:58 AM IST

കോടതിവിധി നടപ്പാക്കി തരാമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ തനിക്ക് നേരിട്ട് നൽകിയ ഉറപ്പ് അദ്ദേഹം ലംഘിച്ചതായും തങ്ങളെ പറഞ്ഞുപറ്റിച്ചതായും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവ. രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പിണറായി സർക്കാരിൽ നിന്ന് പഠിച്ചതായും അദ്ദേഹം പറഞ്ഞു.