സൂമിന് പകരം കേരളത്തില്‍ നിന്ന് ആപ്പ്: സമ്മാനമായി ഒരു കോടി, കേന്ദ്രത്തിന്റെ കരാറും സ്വന്തമാക്കി

Aug 21, 2020, 9:45 AM IST


സൂമിന് പകരം ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളിയുടെ കമ്പനിക്ക് വിജയം. വിദേശ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് പകരമായി ഇന്ത്യയുടെ തദ്ദേശീയമായി പ്ലാറ്റ്ഫോം വികസിപ്പിക്കാനായിരുന്നു ചലഞ്ച്. ഇതിലാണ്  ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയന്റെ 'ടെക്ജെന്‍ഷ്യ' എന്ന കമ്പനി വികസിപ്പിച്ച പ്ലാറ്റ്ഫോം വിജയികളായത്. ഒരു കോടിയാണ് ജോയ് സെബാസ്റ്റിയന്റെ കമ്പനിക്ക് സമ്മാനമായി ലഭിക്കുക.