'ഓര്‍ക്കണം, നമ്മള്‍ നിപയെ അതിജീവിച്ച ജനതയാണ്'; നിപ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു

Jun 4, 2019, 5:53 PM IST

2018 മെയ്, ജൂണ്‍ മാസങ്ങളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ സ്ഥിരീകരിച്ചപ്പോള്‍ സ്ഥലത്ത് ആദ്യം അജ്ഞതയുടെയും പിന്നീട് ഭയത്തിന്റെയും അന്തരീക്ഷമായിരുന്നു. ഓരോ ദിവസവും മരണസംഖ്യ കൂടിയപ്പോഴുണ്ടായ ഭീതിയെ അതിജീവിച്ച് ഒടുവില്‍ കേരളം നിപയെ ജയിക്കുകയായിരുന്നു. അന്ന് ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ചീഫ് റിപ്പോര്‍ട്ടര്‍ സന്ദീപ് തോമസ് അനുഭവം പറയുന്നു.