കർശനമായ ഉപാധികളോടെ പൂരവിളംബരത്തിന് എത്താനൊരുങ്ങി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

May 11, 2019, 3:46 PM IST

നാളുകൾ നീണ്ടുനിന്ന ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ തൃശൂർ പൂരത്തിന്റെ വിളംബര ചടങ്ങിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ഉപാധികളോടെ അനുമതി നൽകി. നാല് പാപ്പാന്മാരുടെയും സാന്നിധ്യത്തിൽ ഒരു മണിക്കൂർ നേരത്തേക്കാണ് ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്.