സംസ്ഥാനത്ത് മൂന്നാമത്തെ കൊവിഡ് മരണം, രോഗം പിടിപെട്ടതില്‍ ഇപ്പോഴും വ്യക്തതയില്ല

Apr 11, 2020, 9:05 AM IST

കേരളത്തില്‍ കൊവിഡ് ബാധിച്ച് മൂന്നാമത്തെയാള്‍ മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ്(71) ആണ് മരിച്ചത്. ഇയാള്‍ക്ക് എങ്ങനെയാണ് രോഗം പിടിപെട്ടതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയുണ്ടായിട്ടില്ല.