പ്രതികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി, മൂന്ന് പേര്‍ കീഴടങ്ങി; ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്

Dec 4, 2019, 9:44 AM IST

വടക്കന്‍ പറവൂരിലെ മുബാറക് കൊലപാതകത്തില്‍ ഒളിവിലായിരുന്ന നാലില്‍ മൂന്ന് പ്രതികള്‍ കീഴടങ്ങി. റെന്റ് എ കാര്‍ എന്ന ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിന് വഴിവെച്ചത്. പ്രതികള്‍ അറിയിച്ചതനുസരിച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെ വടക്കന്‍ പറവൂര്‍ എസ്‌ഐയും സംഘവും അങ്കമാലിയിലെത്തുകയായിരുന്നു.