തലസ്ഥാനത്ത് പാര്‍ക്കിംഗ് ഫീസില്ലെന്ന് മന്ത്രി; ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ ട്രാഫിക് വാര്‍ഡന്മാര്‍

Jul 8, 2019, 11:14 AM IST

തലസ്ഥാനത്തെ റോഡരികില്‍ പാര്‍ക്കിംഗ് ഫീ പിരിക്കുന്നതിനെതിരെ മന്ത്രി ജി സുധാകരന്‍ രംഗത്ത് എത്തിയതോടെയാണ് ട്രാഫിക് വാര്‍ഡന്മാര്‍ ആശങ്കയിലായിരിക്കുന്നത്. ദിവസം 500 രൂപയാണ് ഇവര്‍ക്കുള്ള വേതനം.പാര്‍ക്കിംഗ് ഫീ പിരിക്കാനായില്ലെങ്കില്‍ ജോലി നല്‍കാനാകില്ലെന്ന് നഗരസഭാ അധികൃതരും അറിയിച്ചിട്ടുണ്ട്.