തിരുവനന്തപുരത്ത് രാത്രികാലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നു, ജീവനക്കാര്‍ക്ക് മര്‍ദ്ദനവും; മേയറുടെ നേതൃത്വത്തില്‍ പരിശോധന

Jan 5, 2020, 10:12 AM IST


തിരുവനന്തപുരം നഗരത്തില്‍ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താനായി മേയറുടെ നേതൃത്വത്തില്‍ പരിശോധന. മാലിന്യം വലിച്ചെറിയുന്നവര്‍ നഗരസഭാ ജീവനക്കാരെ ആക്രമിക്കുന്നത് പതിവായതോടെയാണ് സ്‌ക്വാഡുമായി മേയര്‍ നേരിട്ട് ഇറങ്ങിയത്. കൂടുതല്‍ രാത്രികാല ജീവനക്കാരെ നിയമിക്കാനും സുരക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുമെന്ന് മേയര്‍ പറഞ്ഞു.