കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19; ഇരുവരും വിദേശത്ത് നിന്ന് എത്തിയവര്‍

Apr 19, 2020, 6:06 PM IST

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 13 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത്.