കാട്ടാക്കടയില്‍ ടയര്‍ കടയുടമയ്ക്കും ജീവനക്കാരനും മൂന്നംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം; ഒരാള്‍ കസ്റ്റഡിയില്‍

Mar 3, 2020, 8:24 AM IST

കാട്ടാക്കട മാര്‍ക്കറ്റ് റോഡിലെ എംആര്‍എഫ് ടയര്‍ കട ഉടമയെയും ജീവനക്കാരനെയും മൂന്നംഗ സംഘം മര്‍ദ്ദിച്ചു. ഇന്നലെ വൈകീട്ടോടെ ബൈക്കിലെത്തിയ സംഘം ഇരുമ്പ് വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് സംഘത്തിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.