May 4, 2020, 4:56 PM IST
2012 -ല്‍ ടിപി ചന്ദ്രശേഖരന് വധിക്കപ്പെട്ടപ്പോള്‍ ഭാര്യ കെകെ രമയെ സന്ദര്‍ശിച്ച അപൂര്‍വം സിപിഎം നേതാക്കളില്‍ ഒരാളായിരുന്നു വി എസ് അച്യുതാനന്ദന്. അന്ന് ഒഞ്ചിയത്തെ വീട്ടിലെത്തി, വിഎസ് ടിപിയുടെ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒന്നാണ്. ടിപി വധത്തിന്റെ എട്ടാം വാര്‍ഷികത്തില്‍ ആ ദൃശ്യം വീണ്ടും കാണാം. ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കൈവ്സ് വീഡിയോ.