സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള 386 കിലോ അരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മറിച്ചുവില്‍ക്കാന്‍ അധ്യാപകരുടെ ശ്രമം

Aug 20, 2020, 9:13 AM IST

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പര്‍ മാര്‍ക്കറ്റിന് മറിച്ചുവില്‍ക്കാന്‍ നീക്കം. മാനന്തവാടി കല്ലോടി സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തിലാണ് അരി മറിച്ചുവില്‍ക്കാന്‍ നീക്കം നടന്നത്. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് അരി സിവില്‍ സപ്ലൈസ് അധികൃതര്‍ ഏറ്റെടുത്തു.