യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് സെക്രട്ടറിക്കെതിരെ പരാതി: അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

Dec 22, 2019, 5:50 PM IST

വൈത്തിരി സ്വദേശിനി സക്കീനയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ അന്വേഷണം വേണമെന്നാണ് ഭര്‍ത്താവിന്റെ പരാതി. എന്നാല്‍ മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും ഭര്‍ത്താവ് പറയുന്നു.