തിരുവനന്തപുരം വിമാനത്താവളം വഴി 50 കിലോ സ്വര്‍ണ്ണം കടത്തിയെന്ന് യുവതിയുടെ മൊഴി

Jun 1, 2019, 2:27 PM IST

തിരുവനന്തപുരം വിമാനത്താവളം വഴി പലപ്പോഴായി 50 കിലോയോളം സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സെറീനയുടെ മൊഴി. പ്രതിഫലമായി വിമാന ടിക്കറ്റും 20000 ദിർഹവും ലഭിച്ചതായും  സെറീന മൊഴി നൽകി.