കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; 9 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Jun 10, 2019, 7:29 PM IST

കാലവര്‍ഷം കേരളത്തില്‍ ശക്തി പ്രാപിക്കുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം നാളെ ചുഴലിക്കാറ്റായി മാറും. ഇന്ത്യ 'വായു' എന്ന് പേരിട്ട ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി പോകും. കേരള തീരത്ത് 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും.