ലോക്ക്ഡൗണ്‍ ലംഘിച്ച് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകിയെ തേടി തിരുവനന്തപുരത്തെ യുവാവ് വടകരയില്‍, വീഡിയോ

May 6, 2020, 8:24 AM IST

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്നും വടകരയിലെത്തിയെ മൂന്നു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരിലൊരാളുടെ കാമുകിയായ വടകര സ്വദേശിനിയെ തിരുവനന്തപുരത്തേക്ക് കടത്താനെത്തിയെന്നാണ് യുവാക്കള്‍ പോലീസിന് നല്കിയ മൊഴി. മൂവരും വടകര പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോള്‍