'വ്യാപാര യുദ്ധമായി പരിണമിക്കുകയാണെങ്കില്‍ കൂടുതല്‍ ദോഷം ഇന്ത്യക്ക്': ഡോ. വിജയകുമാര്‍

Jun 30, 2020, 10:14 PM IST

ആപ്പ് നിരോധനം വ്യാപാര യുദ്ധമായി പരിണമിക്കാനുള്ള സാധ്യത കുറവാണെന്നും അഥവാ അങ്ങനെയാകുകയാണെങ്കില്‍ കൂടുതല്‍ ദോഷം ഇന്ത്യയ്ക്കാണെന്നും സാമ്പത്തിക വിദഗ്ധന്‍ ഡോ. വികെ വിജയകുമാര്‍. ചൈനയുടെ കയറ്റുമതിയുടെ മൂന്ന് ശതമാനം മാത്രമേ ഇന്ത്യക്കുള്ളൂവെന്നും വിജയകുമാര്‍ പറഞ്ഞു. ലോകത്തെ ഏറ്റവുമുയര്‍ന്ന പ്രാധാന്യമുള്ള ടിക് ടോക് ആപ്പ് 24 മണിക്കൂറിനുള്ളില്‍ ഇരുനൂറാമത് എത്തിയിരിക്കുന്നുവെന്നത് ഒരു സന്ദേശമാണെങ്കിലും വ്യാപാരയുദ്ധത്തിലേക്കുള്ള സാധ്യതയില്ലെന്നും വിദേശകാര്യ വിദഗ്ധന്‍ ടിപി ശ്രീനിവാസന്‍ ന്യൂസ് അവറില്‍ പറഞ്ഞു.