'ചൈനയ്ക്ക് കനത്ത ആള്‍നാശമുണ്ടായിട്ടുണ്ടാവുമെന്ന് ഉറപ്പാണ്', മുന്‍ കമാന്‍ഡിംഗ് ഓഫീസര്‍ പറയുന്നു

Jun 17, 2020, 9:33 PM IST

സാധാരണ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ക്ക് ഓപ്പറേഷന് പോകേണ്ടതില്ലെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കേണല്‍ സന്തോഷ് ബാബുവിന് പോകേണ്ടി വന്നതാകാമെന്ന് രണ്ടര വര്‍ഷം മുമ്പുവരെ ചൈനാ അതിര്‍ത്തിയില്‍ കമാന്‍ഡിംഗ് ഓഫീസറായിരുന്ന കേണല്‍ എസ് ഡിന്നി. ഇന്ത്യന്‍ സേനയില്‍ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ പിന്നില്‍നിന്ന് നയിക്കുന്നവരല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.