'പാകിസ്ഥാന്‍ പോലും പ്രവാസികള്‍ക്കായി 21 ഫ്‌ളൈറ്റുകള്‍ അയക്കുന്നു, നമ്മളിപ്പോഴും ചര്‍ച്ചയിലാണ്..'

May 1, 2020, 9:45 PM IST

ഒമാനില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള പുറംരാജ്യക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടെന്നും ഓട്ടോമൊബൈല്‍ സ്ഥാപനത്തിലെ 400 പേരെ കഴിഞ്ഞ ദിവസമാണ് പിരിച്ചുവിട്ടതെന്നും മാധ്യമപ്രവര്‍ത്തകന്‍ രജിമോന്‍ കുട്ടപ്പന്‍. ജോലി നഷ്ടപ്പെടുന്നവരില്‍ ഭൂരിപക്ഷവും മലയാളികളാണെന്നും ഇവര്‍ക്കൊക്കെ തിരികെ വരുകയല്ലാതെ മറ്റ് വഴികളില്ലെന്നും രജിമോന്‍ ന്യൂസ് അവറില്‍ പറഞ്ഞു.