'ഒമാനില്‍ നിന്ന് ഹവാലപ്പണം കേരളത്തിലെത്തിയിട്ടുണ്ട്', സംശയാസ്പദമെന്ന് മാധ്യമപ്രവര്‍ത്തകന്‍

Aug 17, 2020, 9:03 PM IST

2018 ഏപ്രില്‍ ഒമ്പതുമുതല്‍ 11 വരെ ദുബായിലെ ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുത്ത ശേഷമാണ് 12 മുതല്‍ എം ശിവശങ്കര്‍ ഒമാനിലെത്തിയതെന്ന് ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍. ഒമാനില്‍ നിന്നുള്ള ഐടി പദ്ധതികള്‍ കേരളത്തിലെത്തിക്കാനുള്ള യാത്രയ്ക്ക് ശേഷം ഒമാനില്‍ നിന്ന് തിരികെ വന്നപ്പോഴാണ് സ്വപ്‌ന ഒപ്പം കൂടിയതെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.